കൊളംബസ്: ഒഹായോയിലെ സെൻട്രൽ ഒഹായോ മലയാളി അസോസിയേഷന്റെ 2026 വർഷത്തേക്കുള്ള പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി ഔദ്യോഗികമായി ചുമതലയേറ്റു. അസ്ലം അബൂബക്കർ പ്രസിഡന്റായും അനൂപ് ജോസഫ് ബാബു വൈസ് പ്രസിഡന്റായും രവികുമാർ ഹരിഹരൻ ട്രഷററായും കിരൺ ജോസഫ് ഏലവുങ്കൽ ജനറൽ സെക്രട്ടറിയായും ചുമതലയേറ്റു.
ദിലിൻ ജോയ് ജോയിന്റ് സെക്രട്ടറിയായി പ്രവർത്തിക്കും. മറ്റ് ചുമതലകൾ: വിനയ്കുമാർ രാമചന്ദ്രൻ (ഏജന്റ്), രൂപേഷ് സത്യൻ (ഓഡിറ്റർ), സ്റ്റീഫൻ ജോൺ (എക്സ് ഒഫീഷ്യോ). 2026ലെ ട്രസ്റ്റിമാർ: രാജീവ് തോമസ്, ഗിരീഷ് മനോഹരൻ, സിംപിൾ സുബിൻ, ഷിബു നായർ, വേദ വാരിയർ.
ജനറൽ കമ്മിറ്റി അംഗങ്ങൾ ഭക്ഷണ കോഓർഡിനേറ്റർമാർ: ഗോപി ഹരിദാസ്, തോമസ് ഉമ്മൻ, വത്സൻ പാലിക്ക. യൂത്ത് കോഓർഡിനേറ്റർ: പ്രിയ പ്രവീൺ പ്രോഗ്രാം & ഇവന്റ് കോഓർഡിനേറ്റർ: പ്രദീഷ് പുതിയത്റ്റിൽ കോമ ന്യൂസ്ലെറ്റർ കോഓർഡിനേറ്റർ: പ്രഹ്ലാദ് ടി. ഇന്ദിര, സ്പോർട്സ് കോഓർഡിനേറ്റർമാർ: അരുണ്‍ ചന്ദ്, രാകേഷ് വിജയകൃഷ്ണൻ, ചാരിറ്റി കോഓർഡിനേറ്റർ: അരുണ്‍ രാധാകൃഷ്ണൻ.
കലാ - സാംസ്കാരിക കോഓർഡിനേറ്റർമാർ: സുധീപ വാസുദേവൻ ചന്ദ്രമതി, സന്ദീപ് തമ്പുരാൻ സ്റ്റേജ് & വേദി ഡിസൈൻ: ജൂലി മനോജ്, സുനിത സുബ്രഹ്മണ്യൻ ടെക്നിക്കൽ സപ്പോർട്ട്: നിഷ് നിശാന്ത് കമ്യൂണിറ്റി ഔട്ട്റീച്ച്: അരുണ്‍ ഡേവിസ് സോഷ്യൽ മീഡിയ & കമ്യൂണിക്കേഷൻസ്: സച്ചിൻലാൽ സുഗതൻ, ദിവ്യ റോസ് ഫ്രാൻസിസ് ഫൊട്ടോഗ്രഫി & വിഡിയോഗ്രഫി: ആർ.പി. രാഹുൽ, പ്രമോദ് പുതിയത്റ്റിൽ മീഡിയ കവറേജ്: വി.കെ. അരവിന്ദ്, മലയാളം & സാംസ്കാരിക പ്രചാരണം: മൗജ രാജൻ വെബ് അഡ്മിൻ: മിൻഹാ അസ്ലം. ഈ വർഷത്തെ തങ്ങളുടെ ആദ്യ സമ്മാനം കമ്മിറ്റി പ്രഖ്യാപിച്ചു.
" കോമാ ഹൃദയപൂർവ്വം 2026' തലമുറകളുടെ വിടവില്ലാതെ ഏവരെയും ഒരൊറ്റ കുടുംബമായി കോർത്തിണക്കുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം. ശ്രീനിവാസന്റെ ഓർമകൾക്ക് മുൻപിൽ സമർപ്പിക്കുന്ന ഈ പരിപാടി, ഒഹായോ മലയാളികൾക്ക് തീർത്തും ഒരു വൈകാരിക അനുഭവം കൂടിയായിരിക്കും.
പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി 2025ലെ പ്രസിഡന്റായ സ്റ്റീഫൻ ജോൺ, വൈസ് പ്രസിഡന്റ് രാജേഷ് രാജൻ, ട്രഷറർ റോഹിത് സുരേഷ്, സെക്രട്ടറി പാർവതി ഹരിലാൽ, ജോയിന്റ് സെക്രട്ടറി ലിൻഡാ ചാൻ, ഏജന്റ് വിനയ്കുമാർ രാമചന്ദ്രൻ, ഓഡിറ്റർ രവി ഹരിഹരൻ, ട്രസ്റ്റിമാരായ അജോയ് കുമാർ, മഞ്ജുള നായർ, രാജീവ് തോമസ്, രൂപേഷ് സത്യൻ, ഷിബു നായർ, വേദ വാരിയർ എന്നിവർക്കു അവരുടെ സമർപ്പിത സേവനങ്ങൾക്ക് നന്ദി രേഖപ്പെടുത്തി.